ശുഹൈബ് വധം; അഞ്ചില്‍ കൂടുതല്‍ പ്രതികള്‍, കൊല നടത്തിയത് വാളുകള്‍ കൊണ്ടെന്ന് പൊലീസ്

കണ്ണൂര്‍: ശുഹൈബ് വധത്തില്‍ അഞ്ചില്‍ കൂടുതല്‍ പ്രതികളെന്ന് പൊലീസ്. പ്രതികളെ തിരിച്ചറിഞ്ഞുവെന്നും പൊലീസ് പറഞ്ഞു. കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരിയേയും വിപിന്‍രാജിനേയും ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ വ്യക്തമാക്കല്‍.

കൊലപാതകം നടത്തിയവരേയും സഹായിച്ചവരേയും തിരിച്ചറിഞ്ഞു. കൊലയാളികള്‍ എത്തിയ വാഹനവും രക്ഷപ്പെടാന്‍ സഹായിച്ച വാഹനവും തിരിച്ചറിഞ്ഞിട്ടുണ്ടെന്നുമാണ് സൂചന. വാടകക്കെടുത്ത വാഹനങ്ങളാണ് പ്രതികള്‍ ഉപയോഗിച്ചിട്ടുള്ളത്. കൊലപ്പെടുത്താന്‍ വാളുകളാണ് ഉപയോഗിച്ചത്. പ്രതികളില്‍ ചിലര്‍ അന്യസംസ്ഥാനങ്ങളിലേക്ക് കടന്നുവെന്നും ഇവരെ കണ്ടെത്തുന്നതിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കുന്നുവെന്നും അന്വേഷണസംഘം അറിയിച്ചു.

SHARE