ശുഹൈബ് വധം: സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി സ്‌റ്റേ

കൊച്ചി: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് സ്‌റ്റേ ചെയ്തു. കേസ് ഈ മാസം 23ന് വിശദമായി പരിഗണിക്കുമെന്നും അതുവരെ അന്വേഷണം സ്‌റ്റേ ചെയ്യുന്നുവെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

സി.ബി.ഐ അന്വേഷണത്തിനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് താല്‍ക്കാലികമായി സ്‌റ്റേ ചെയ്തത്. കേസ് അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോവുകയാണ്. അതിനിടെ അന്വേഷണം സിബിഐക്ക് വിട്ടത് അപക്വമാണെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം. എന്നാല്‍ സര്‍ക്കാര്‍ അപ്പില്‍ നിലനില്‍ക്കുന്നതല്ല എന്ന് ശുഹൈബിന്റെ മാതാപിതാക്കളുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ കേസ് വിശദമായി 23ന് പരിഗണിക്കാം എന്ന് വ്യക്തമാക്കി ഡിവിഷന്‍ ബഞ്ച് സി.ബി.ഐ അന്വേഷണം സ്‌റ്റേ ചെയ്യുകയായിരുന്നു.