‘ഷുഹൈബ് സഹായ ഫണ്ട്: ‘ആ കുടുംബത്തിന് എന്റെ വക’ ആകാശ് തില്ലങ്കേരിയുടെ പിതാവും സംഭാവന നല്‍കി

ഷുഹൈബ് കൊലപാതക കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരിയുടെ പിതാവും യുഡിഎഫിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന ഷുഹൈബ് കുടുംബസഹായ ഫണ്ടിലേക്ക സംഭാവ നല്‍കി.

തില്ലങ്കേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തില്ലങ്കേരി ടൗണില്‍ ബക്കറ്റ് പരിവിലൂടെ സംഭാവന സ്വീകരിക്കുന്നതിനിടയിലാണ് ആകാശ് തില്ലങ്കേരിയുടെ പിതാവ് വഞ്ചേരി രവീന്ദ്രനും പങ്കാളിയായത്.

തില്ലങ്കേരി ടൗണിലെ ഹോട്ടലിനുമുന്നില്‍ നില്‍ക്കുകയായിരുന്നു ആകാശിന്റെ പിതാവ് പിരിവിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിലെത്തിയതോടെ കീശയില്‍നിന്ന് 100 രൂപയെടുത്ത് ഇത് എന്റെവക എന്നുപറഞ്ഞ് ബക്കറ്റിലേക്ക് ഇടുകയായിരുന്നു.

SHARE