ലോക്ക്ഡൗണ്‍; ശ്രമിക് ട്രെയിനിലെ രണ്ടു യാത്രക്കാരെ മരിച്ച നിലയില്‍ കണ്ടെത്തി


വാരണാസി: ശ്രമിക് സ്‌പെഷ്യല്‍ ട്രയിനിലെ രണ്ട് യാത്രക്കാരെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയില്‍ നിന്നുള്ള യാത്രക്കാരെയാണ് വാരണാസിയിലെ മന്ദ്വാദിഹ് റെയില്‍വേ സ്റ്റേഷനില്‍ ട്രയിന്‍ എത്തിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച ആയിരുന്നു സംഭവം.

മറ്റ് യാത്രക്കാര്‍ ഇറങ്ങിയതിനു ശേഷം ട്രയിന്‍ വൃത്തിയാക്കാന്‍ എത്തിയ റെയില്‍വേ സ്റ്റാഫ് ആണ് യാത്രക്കാരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 08.21ന് ആയിരുന്നു ട്രയിന്‍ മന്ദ്വാദിഹ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്.

സ്ഥലത്തെത്തിയ സര്‍ക്കാര്‍ റെയില്‍വേ പൊലീസ് മൃതദേഹങ്ങള്‍ മാറ്റുകയും പോസ്റ്റ് മോര്‍ട്ടത്തിനായി റെയില്‍വേ ആശുപത്രിയിലേക്ക് അയയ്ക്കുകയും ചെയ്തു. ഇരുപതു വയസുള്ള ദഷ്രത് പ്രജാപതി, 63 വയസുള്ള റാം രത്തന്‍ ഗൗഡ് എന്നിവരാണ് മരിച്ചത്. അസംഗര്‍ഹിലെ സര്‍ഹാദ്പരിലെ താമസക്കാരാണ് ഇവര്‍.

ജോണ്‍പുരിലെ ശാരീരിക വൈകല്യമുള്ളയാളാണ് ദഷ്രത്. നിരവധി അസുഖങ്ങളാല്‍ ചികിത്സയില്‍ ആയിരുന്നു ഗൗഡ്. മൃതദേഹം ഏറ്റുവാങ്ങാന്‍ ദഷ്രതിന്റെ കുടുംബാംഗങ്ങള്‍ എത്തിയതായി ജി ആര്‍ പി ഡിഎസ് പി അഖിലേഷ് റായി പറഞ്ഞു.

മുംബൈയിലെ ലോകമാന്യ തിലക് ടെര്‍മിനലില്‍ നിന്നായിരുന്നു.