സോണിയ ഗാന്ധിയുടെയും രാഹുല്‍ഗാന്ധിയുടെയും ഇടപെടല്‍; മഹാരാഷ്ട്രയില്‍ നിന്നും 1674 മലയാളികളുമായി ആദ്യ ഷ്രാമിക് ട്രെയിന്‍ കേരളത്തിലേയ്ക്ക്

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെയും രാഹുല്‍ഗാന്ധിയുടെയും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്‍റെയും ഇടപെടല്‍ ഫലം കണ്ടു. ലോക്ക്ഡൗണിൽ മഹാരാഷ്ട്രയില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ ശ്രമിക് പ്രത്യേക തീവണ്ടി സജ്ജമായി. 

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പറഞ്ഞതനുസരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ ആവശ്യപ്രകാരം മഹാരാഷ്ട്രയില്‍ കുടുങ്ങിയ മലയാളികള്‍ക്കായി പ്രത്യേക തീവണ്ടി യാത്ര ഒരുക്കിയ വിവരം മഹാരാഷ്ട്ര സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാലാസാഹേബ് തോറാട്ട് ആണ് അറിയിച്ചത്.

മുംബൈയില്‍ നിന്നുള്ള ആദ്യ ശ്രമിക് ട്രെയിന്‍ ആണ് ഇത്. 1674 മലയാളികളുമായി ഇന്ന് ഉച്ചക്ക് കുര്‍ലയില്‍ നിന്നും ട്രെയിന്‍ പുറപ്പെടുന്ന ട്രെയില്‍ കൊച്ചുവേളിയിലേക്ക് വരുന്നത്. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് ഹെല്‍പ് ഡെസ്‌കുമായി രജിസ്റ്റര്‍ ചെയ്തവരെയാണ് നാട്ടിലെത്തിക്കുന്നത്. യാത്രയുടെ പൂര്‍ണ ചെലവും വഹിക്കുന്നത് മഹാരാഷ്ട്ര സര്‍ക്കാരാണ് .

SHARE