മാസ്‌ക്ക് ധരിക്കാതെ സാധനം വാങ്ങാനെത്തിയത് ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരനെ വെടിവെച്ച് കൊന്നു

മാസ്‌ക് ധരിക്കാതെ കടയില്‍ സാധനം വാങ്ങാനെത്തിയത് ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരനെ വെടിവെച്ച് കൊന്നു. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം. കൊവിഡ് രോഗബാധയില്‍ ഏറെ രൂക്ഷമായ അമേരിക്കയിലെ നഗരങ്ങളിലൊന്നാണ് ഇവിടം. സാധനങ്ങള്‍ വാങ്ങാനെത്തിയ ഭര്‍ത്താവും ഭാര്യയും മകനും അടങ്ങുന്ന കുടുംബമാണ് 43കാരനായ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയത്.

കടയിലെത്തിയ 45കാരിയോട് സര്‍ക്കാര്‍ നിര്‍ദേശമായ മാക്‌സ് ധരിക്കണമെന്ന് ആവശ്യപ്പെട്ടത് വാക്കേറ്റത്തിലെത്തുകയും സെക്യൂരിറ്റി ജീവനക്കാരന്റെ തലയിലും പുറത്തും ഇവര്‍ വെടി വെയ്ക്കുകയായിരുന്നു. 45കാരിയായ ഷാര്‍മല്‍ ടീഗ് ആണ് വെടിയുതിര്‍ത്തത്.


ഇവരെയും ഭര്‍ത്താവിനേയും 23കാരനായ പുത്രനേയും പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് പുറമേ കൊറോണ വൈറസ് വ്യാപനം തടയാനുള്ള നിര്‍ദേശങ്ങള്‍ ലംഘിച്ചതിനും ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 45കാരി തോക്ക് ചൂണ്ടി ഭയപ്പെടുത്തിയെന്നും മകനാണ് ട്രിഗര്‍ വലിച്ചതെന്നുമാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

SHARE