ന്യൂഡല്‍ഹി: ഹ്രസ്വ കാലയളവില്‍ നടപ്പിലാക്കുന്ന ലോക്ഡൗണ്‍ കോവിഡ് വ്യാപനത്തെ തടയില്ലെന്ന് ഗവേഷകര്‍. രാജ്യത്തുടനീളം മിക്ക സംസ്ഥാനങ്ങളും ചെറിയ ഇടവേളകളിലേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
ഹ്രസ്വ കാലത്തേക്ക് നടപ്പിലാക്കുന്ന ലോക്ഡൗണ്‍ വൈറസ് ബാധിതരുടെ എണ്ണം കുറയ്ക്കുന്നു. ഇത് വൈറസ് വ്യാപനത്തിന്റെ ശൃംഖല തകര്‍ക്കില്ലെന്നും പകരം വൈറസ് വ്യാപനം ഉച്ചസ്ഥായിലാക്കുന്നത് തടയുക മാത്രമെ ചെയ്യുകയുള്ളുവെന്നുമാണ് റിപ്പോര്‍ട്ട്. കര്‍ണാടക,പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ ഇത്തരത്തില്‍ ആഴ്ചകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ലോക്ക്ഡൗണുകള്‍ പ്രഖ്യാപിച്ചിരുന്നു.വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള 500 ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ളവരുടെ സംഘമാണ് പഠനം നടത്തിയത്.