കമല്‍ഹാസന്‍ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ അപകടം; മൂന്നുപേര്‍ മരിച്ചു

ചെന്നൈയില്‍ കമല്‍ഹാസന്‍ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. ലൊക്കേഷനിലെ 150 അടി ഉയരമുള്ള ക്രെയിന്‍ ടെന്റിലേക്ക് മറിഞ്ഞാണ് അപകടം. സാങ്കേതിക പ്രവര്‍ത്തകരായ മൂന്ന് പേരാണ് അപകടത്തില്‍ മരിച്ചത്. ഇന്ത്യന്‍ 2 ന്റെ ഷൂട്ടിങ്ങ് ലൊക്കേഷനിലാണ് അപകടം.

ചെന്നൈ പൂനമല്ലിയിലെ ഇ.വി.പി എസ്‌റ്റേറ്റിലെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ രാത്രി 9.30 ഓടെ യാണ് അപകടം. അപകടത്തില്‍ സംവിധായകന്‍ ശങ്കറിന് കാലിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. പത്തോളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായാണ് വിവരം. ശങ്കറിന്റെ അസിസ്റ്റന്റ് മധു (29), കൃഷ്ണ (34), ചന്ദ്രന്‍ (69) എന്നിവരാണ് മരിച്ചത്.