മേയര്‍ക്ക് നേരെ വെടിവെപ്പ്

മുംബൈ: നാഗ്പൂര്‍ മേയറെ വെടിവെച്ച് കൊല്ലാന്‍ ശ്രമം. നാഗ്പൂര്‍ മേയര്‍ സന്ദീപ് ജോഷിക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം മേയര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് തവണ മേയര്‍ക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ത്തു. ആക്രമണത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

SHARE