ഇന്ത്യന്‍ വിദ്യാര്‍ത്ഥി അമേരിക്കയില്‍ വെടിയേറ്റു മരിച്ചു

ഇന്ത്യന്‍ വിദ്യാര്‍ഥി അമേരിക്കയില്‍ വെടിയേറ്റു മരിച്ചു. തെലുങ്കാന വാറങ്കല്‍ സ്വദേശിയായ ശരത് കൊപ്പു ആണ് അമേരിക്കയില്‍ വെടിയേറ്റു മരിച്ചത്. കന്‍സാസ് സിറ്റിയിലെ റെസ്‌റ്റോറന്റില്‍വച്ച് പ്രാദേശിക സമയം വെള്ളിയാഴ്ച വൈകീട്ടാണ് ശരത്തിന് വെടിയേറ്റത്. ഇരുപത്തിയാറുകാരനായ ശരത്ത് മിസൗറി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയായിരുന്നു.

അതേസമയം അക്രമികള്‍ ആരാണെന്നോ അവര്‍ക്ക് എങ്ങനെ രക്ഷപെടാന്‍ കഴിഞ്ഞുവെന്നോ വ്യക്തമല്ല. അഞ്ച് വെടിയൊച്ചകള്‍ കേട്ടതായി ദൃക്‌സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

SHARE