യുഎസില്‍ വെടിവെപ്പ്; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

 

ലൂസിയാന: അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സിലുണ്ടായ വെടിവെപ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഏഴു പേര്‍ക്ക് പരുക്കേറ്റു. ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരുക്കേറ്റവരെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം.
ശനിയാഴ്ച രാത്രി ക്ലായിബോര്‍ണെ അവന്യുവിലായിരുന്നു വെടിവെപ്പ് നടന്നത്. മുഖംമൂടി ധരിച്ച രണ്ട് പേര്‍ ആള്‍കൂട്ടത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ന്യൂ ഓര്‍ലിയന്‍സില്‍ നിന്ന് മൂന്ന് മൈല്‍ അകലെയുള്ള പ്രവിശ്യയിലാണ് അക്രമം നടന്നത്. വെടിയേറ്റവര്‍ സം്ഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. പരിക്കേറ്റവരെ ആസ്പത്രിയിലേക്ക് മാറ്റി. ന്യൂ ഓര്‍ലിയന്‍്‌സില്‍ നടന്ന അക്രമം ഞെട്ടിപ്പിക്കുന്നതാണെന്നും ഇന്നേവരെ ഒരു അക്രമവും ഇവിടെ നടന്നിട്ടില്ലെന്നും മേയര്‍ ലാ ടോയാ കാന്‍ട്രല്‍ പറഞ്ഞു. അക്രമികളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല.

SHARE