‘മഴക്കാലത്ത് ഷൂസും സോക്‌സും ധരിക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കരുത്’

Children with their hands up, isolated

തിരുവനന്തപുരം: മഴക്കാലത്ത് വിദ്യാര്‍ത്ഥികളെ യൂണിഫോമിനൊപ്പം ഷൂസും സോക്‌സും ധരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിക്കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍. നിര്‍ദേശം സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ ഉള്‍പ്പടെയുള്ളവര്‍ പാലിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍. നേരത്തെ ബാലാവകാശ സംരക്ഷണ കമ്മീഷനും ഇതുസംബന്ധിച്ച ഉത്തരവിറക്കിയിരുന്നു.
മഴക്കാലത്തിന് അനുയോജ്യമായ പാദരക്ഷകള്‍ അണിയാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കണമെന്നും എല്ലാ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും അയച്ച സര്‍ക്കുലറില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നുണ്ട്. മഴ സീസണിലും ഷൂസും സോക്‌സും ധരിച്ച് സ്‌കൂളുകളിലെത്തുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് വളരെയധികം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് നിരന്തരം പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പുതിയ സര്‍ക്കുലര്‍.

SHARE