കോറോണ ഭീതി; ഇന്ത്യയില്‍ ആദ്യ ആള്‍ക്കൂട്ട ആക്രമണം റിപ്പോര്‍ട്ട് ചെയ്തു

മുബൈ: കൊറോണ വൈറസ് ഭീതി ഉയര്‍ന്നതോടെ രാജ്യത്ത് ആദ്യ ആള്‍ക്കൂട്ട ആക്രമണം റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലെ കോലാപ്പൂരില്‍ പരസ്യമായി തുമ്മിയ ഒരാളെ ആള്‍ക്കൂട്ടം ആക്രമിക്കുകയായിരുന്നു. പൊതു സ്ഥലത്ത് വെച്ച് യുവാവ് തുമ്മിയതോടെ പരിഭ്രാന്തിയിലായ ആളുകള്‍ ഇയാളെ മര്‍ദ്ദിക്കുകയാണുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

കൊറോണ വൈറസില്‍ ഭീതിയില്‍ രാാജ്യത്തെ ജനങ്ങളുടെ പ്രതികരണം ഞെട്ടിക്കുന്നതാണ്. വൈറസ് പടര്‍ച്ചക്കെതിരെ സ്വീകരിക്കേണ്ട നിയന്ത്രണങ്ങളെ സംബന്ധിച്ചും നടപടികളെ കുറിച്ചും ജനങ്ങള്‍ ബോധവാന്മാരായില്ലെന്ന് തെളിയിക്കുന്നതാണ് ദൃശ്യങ്ങള്‍. മാനുഷിക പരിഗണനപോവും നല്‍ക്കാതെ രീതിയിലാണ് ട്രാഫിക്കില്‍ വെച്ച് തുമ്മിയ ബൈക്കുയാത്രികനെതിരെ അക്രമമുണ്ടായത്.

കൊറോണ കാലത്ത് അക്രമത്തിന് പകരം ആളുകളില്‍നിന്ന് അകലം പാലിക്കലും ജാഗ്രതയുമാണ് വേണ്ടത്.

നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇന്ത്യയില്‍ സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ 47 എണ്ണം മഹാരാഷ്ട്രയിലാണ്. 171 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് 19 ബാധിച്ചത്.

SHARE