കേരളം തീവ്രവാദ ഫാക്ടറി; രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബി.ജെ.പി എം.പി

ബെംഗളൂരു: കേരളത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി വീണ്ടും ബി.ജെ.പി എം.പി ശോഭ കരന്തലജെ. കൊല്ലം കുളത്തൂപ്പുഴയില്‍ പാക് നിര്‍മ്മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ബി.ജെ.പി നേതാവിന്റെ പുതിയ പ്രസ്താവന.

പൊലീസിന്റെ ആയുധ ശേഖരത്തില്‍ നിന്ന് വെടിയുണ്ടകളും തോക്കുകളും കാണാതാവുന്നു. പൗരത്വഭേദഗതി നിയമത്തിന്റെ പേരില്‍ ഹിന്ദുക്കള്‍ വേട്ടയാടപ്പെടുന്നു. ഇപ്പോള്‍ പാക് നിര്‍മ്മിത വെടിയുണ്ടകളും കൊല്ലത്ത് കണ്ടെത്തുന്നു. കേരളം രാഷ്ട്രപതി ഭരണത്തിന്‍ കീഴിലാകേണ്ട ആവശ്യകതയുണ്ട്-ശോഭ ട്വീറ്റ് ചെയ്തു.

നേരത്തെ മലപ്പുറത്ത് പൗരത്വനിയമത്തെ അനുകൂലിച്ച് പരിപാടിയില്‍ പങ്കെടുത്തതിന് ഹിന്ദുക്കള്‍ക്ക് കുടിവെള്ളം നിഷേധിക്കുന്നുവെന്ന് ഇവര്‍ വ്യാജപ്രചാരണം നടത്തിയിരുന്നു. കൊറോണ വൈറസിനെക്കാളും അപകടകാരികളാണ് മലയാളികളെന്ന ഇവരുടെ പരാമര്‍ശവും വിവാദമായിരുന്നു.

SHARE