സ്വപ്‌നയുടെ ഫ്‌ളാറ്റില്‍ പോയത് മാനസിക സമ്മര്‍ദ്ദം കുറക്കാനെന്ന് ശിവശങ്കര്‍

തിരുവനന്തപുരം: ജോലിയുടെ ഭാഗമായുള്ള മാനസിക സമ്മര്‍ദ്ദം കുറക്കാനാണ് സ്വപ്‌ന സുരേഷിന്റെ ഫ്‌ളാറ്റില്‍ പോയതെന്ന് ശിവങ്കറിന്റെ മൊഴി. എന്‍ഐഎയുടെ ചോദ്യം ചെയ്യലിലാണ് ശിവശങ്കര്‍ ഇക്കാര്യ വ്യക്തമാക്കിയത്. ജോലി കഴിഞ്ഞു പലപ്പോഴും അര്‍ധരാത്രിയോടെയാണ് ഓഫിസില്‍ നിന്ന് ഇറങ്ങിയിരുന്നത്. ഇക്കാരണത്താലാണ് സെക്രട്ടേറിയറ്റിനടുത്ത് ഫ്‌ളാറ്റ് എടുത്തത്. സ്വര്‍ണം പിടികൂടിയ സമയത്ത് കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടില്ലെന്നും ശിവശങ്കര്‍ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി.

സ്വപ്നയുടെ ഫ്‌ളാറ്റില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ സ്വപ്നയുടെ ഭര്‍ത്താവും കുട്ടികളും അടുപ്പമുള്ളവരും ഉണ്ടായിരുന്നു. സ്വര്‍ണക്കടത്തുകാരുമായി ബന്ധമുള്ളവരാണെന്ന് മനസിലാക്കാന്‍ കഴിയാതെ പോയത് വീഴ്ചയാണെന്നും നിയമവിരുദ്ധമായ മറ്റൊരു പ്രവൃത്തിക്കും കൂട്ടുനിന്നിട്ടില്ലെന്നും ശിവശങ്കര്‍ എന്‍ഐഎ ഉദ്യോഗസ്ഥരോട് പറഞ്ഞു. സ്വപ്നയുമായുള്ള ബന്ധത്തെക്കുറിച്ച് ശിവശങ്കറിന്റെ വെളിപ്പെടുത്തലുകള്‍ തൃപ്തികരമാണെന്നാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറയുന്നത്.

SHARE