മന്‍മോഹന്‍ സിങ് വിജയിച്ച പ്രധാനമന്ത്രിയാണെന്ന് ശിവസേന

മുംബൈ: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ പുകഴ്ത്തി ശിവസേന രംഗത്ത്. മന്‍മോഹന്‍ സിങ് ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ അല്ല വിജയിച്ച പ്രധാനമന്ത്രിയാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. മന്‍മോഹന്‍ സിങ്ങിന്റെ ജീവതം ആസ്പദമാക്കി പുറത്തിറങ്ങിയ ദ ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ എന്ന സിനിമയുമായി ബന്ധപ്പെട്ടായിരുന്നു റാവത്തിന്റെ പ്രതികരണം.

മന്‍മോഹന്‍ സിങ് ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ അല്ല, പ്രധാനമന്ത്രി പദത്തില്‍ വിജയിച്ച ആളാണ്. ഒരു പ്രധാനമന്ത്രി 10 വര്‍ഷം രാജ്യം ഭരിച്ചെങ്കില്‍ ജനങ്ങള്‍ ബഹുമാനിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തെ താന്‍ ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ എന്ന് വിളിക്കില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

SHARE