ശിവരഞ്ജിത്തിന്റെയും നസീമിന്റെയും ജാമ്യാപേക്ഷ കോടതി തള്ളി

യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ് പ്രതികളായ ആര്‍.ശിവരഞ്ജിത്തിന്റെയും എ.എന്‍.നസീമിന്റെയും ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെക്ഷന്‍സ് കോടതി തള്ളി. ക്യാംപസില്‍ ഉണ്ടായ സാധാരണ അടിപിടി കേസാണന്നാണ് ഇരുവരും വാദിച്ചത്. എന്നാല്‍ പൊലീസ് ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നു. പരീക്ഷാ ഹാള്‍ ടിക്കറ്റ് വാങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആദില്‍, ആദ്വൈത് എന്നീ പ്രതികള്‍ നല്‍കിയ അപേക്ഷയും തള്ളി.

SHARE