ഇതര സംസ്ഥാനത്തെ മലയാളികളെ ഉടന്‍ തിരിച്ചെത്തിച്ചില്ലെങ്കില്‍ ആ ദൗത്യം കെ.എം.സി.സി ഏറ്റെടുക്കും; ഹൈദരലി തങ്ങള്‍

കേരള സര്‍ക്കാര്‍ ഇതര സംസ്ഥനങ്ങളില്‍ കുടുങ്ങി കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നില്ലെങ്കില്‍ സ്വന്തമായി വാഹനമില്ലാതെ വിഷമിക്കുന്ന എല്ലാ ആളുകളെ മുസ്‌ലിം ലീഗ് കെ.എം.സി.സി കളുമായി ചേര്‍ന്ന് നാട്ടിലെത്തിക്കുമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു. ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്ക് തിരിച്ചെത്താനുള്ള സൗകര്യം നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ കോഴിക്കോട് കലക്‌ട്രേറ്റിന് മുമ്പില്‍ എം.കെ മുനീര്‍ എം.എല്‍.എ നടത്തുന്ന ധര്‍ണ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. മലപ്പുറത്ത് നടക്കുന്ന ധര്‍ണ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.