കുഞ്ഞനന്തന്റെ മരണത്തില്‍ അഗാധമായ വേദന; ജവാന്മാര്‍ക്കായി രണ്ടു വരി കുറിക്കാന്‍ സമയമില്ല- പിണറായിക്കെതിരെ ഷിബു ബേബി ജോണ്‍

തിരുവനന്തപുരം: ലഡാകിലെ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഒന്നും പറയാനില്ലേ എന്ന് ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍.

കൊലക്കുറ്റത്തിന് കോടതി ശിക്ഷിച്ച പി കെ കുഞ്ഞനന്തന്റെ വേര്‍പാടില്‍ ആഗാധമായ വേദന പങ്ക് വച്ച, അദ്ദേഹമൊരു മനുഷ്യസ്‌നേഹിയായിരുന്നെന്ന് ഫെയ്‌സ് ബുക്കില്‍ വിലപിച്ച മുഖ്യമന്ത്രി പിണറായി വിജയന് ജവന്മാര്‍ക്കായി രണ്ടു വരി കുറിക്കാന്‍ ഇതുവരെ സമയം കിട്ടിയില്ലേ എന്നാണ് ഷിബുവിന്റെ ചോദ്യം.

ഷിബു ബേബി ജോണിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

ഞാന്‍ ഇപ്പോഴാണ് ശ്രദ്ധിച്ചത്. കൊലക്കുറ്റത്തിന് കോടതി ശിക്ഷിച്ച പി കെ കുഞ്ഞനന്തന്റെ വേര്‍പാടില്‍ ആഗാധമായ വേദന പങ്ക് വച്ച, അദ്ദേഹമൊരു മനുഷ്യസ്‌നേഹിയായിരുന്നെന്ന് ഫെയ്‌സ് ബുക്കില്‍ വിലപിച്ച മുഖ്യമന്ത്രി പിണറായി വിജയന് അതിര്‍ത്തിയിലെ ചൈനീസ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ ജവാന്മാര്‍ക്കായി രണ്ടു വരി കുറിയ്ക്കാന്‍ ഇതുവരെ സമയം കിട്ടിയിട്ടില്ല.

ഞാൻ ഇപ്പോഴാണ് ശ്രദ്ധിച്ചത്. കൊലക്കുറ്റത്തിന് കോടതി ശിക്ഷിച്ച പി കെ കുഞ്ഞനന്തൻ്റെ വേർപാടിൽ ആഗാധമായ വേദന പങ്ക് വച്ച,…

Shibu Babyjohn ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ಜೂನ್ 20, 2020