സൈക്കിളില്‍ നഗരം ചുറ്റി, റോഡരികില്‍ നിസ്‌കരിച്ച് ദുബൈ ഭരണാധികാരി- ചിത്രങ്ങളും വീഡിയോയും വൈറല്‍

ദുബൈ: ദുബൈ നഗരം സൈക്കിളില്‍ ചുറ്റിയടിച്ചു കണ്ട് യു.എ.ഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. സഹായികള്‍ക്കൊപ്പമായിരുന്നു ഭരണാധികാരിയുടെ നഗരംചുറ്റല്‍.

ദുബൈ വാട്ടര്‍ കനാലിന് മുകളിലൂടെ സൈക്കിളില്‍ യാത്ര ചെയ്യുന്ന നിരവധി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാണ്. റോഡരികില്‍ സായാഹ്ന നമസ്‌കാരത്തിനായി ഒരുങ്ങുന്ന വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

https://www.instagram.com/p/CDjq6R1jFXZ/?utm_source=ig_embed&utm_campaign=embed_video_watch_again

ഫേസ്മാസ്‌കും ഹെല്‍മറ്റും ധരിച്ചാണ് ഭരണാധികാരിയും അനുയായികളും സൈക്കിള്‍ സവാരി നടത്തുന്നത്.