‘ഡോ ഹാദിയ എന്ന് വിളിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു’; ഷെഫിന്‍ ജഹാന്‍

ഡോക്ടര്‍ ഹാദിയ എന്ന് വിളിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്ന് ഹിദായയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍. ഇതൊരു തിളങ്ങുന്ന വിജയമാണെന്ന് ഷെഫിന്‍ ജഹാന്‍ പറഞ്ഞു. ഹാദിയയുടെ പുതിയ ചിത്രത്തിനോടൊപ്പമാണ് ഹാദിയ ഡോക്ടറായ വിവരം ഷെഫിന്‍ പങ്കുവെച്ചിരിക്കുന്നത്.

ഏറെ നീണ്ട പ്രാര്‍ത്ഥനകളുടേയും സ്‌നേഹത്തിന്റേയും ക്ഷമയുടേയും പ്രതിഫലനമാണിത്. ദൈവത്തിന് സ്തുതി. എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് ലക്ഷ്യസ്ഥാനത്തെത്തിയിരിക്കുന്നുവെന്നും നിന്നെ ഡോക്ടറെന്ന് വിളിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും ഷെഫിന്‍ ജഹാന്‍ പറഞ്ഞു.

മതംമാറി വിവാഹം കഴിച്ചതിനെ തുടര്‍ന്ന് വീട്ടുതടങ്കലിലാക്കപ്പെട്ട ഹാദിയ നീണ്ട നിയമയുദ്ധത്തിനു ശേഷമാണ് ഷെഫിനൊപ്പം ജീവിതത്തിലേക്ക് കടന്നത്. സേലത്ത് ഹോമിയോപ്പതിയില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുമ്പോഴായിരുന്നു സുപ്രീംകോടതിവിധി വരുന്നത്. വിധി അനുസരിച്ച് ഹാദിയയെ ഷെഫിനൊപ്പം വിടുകയായിരുന്നു.

SHARE