‘അവളെ തൂക്കിക്കൊല്ലണം’;നെഞ്ചുപൊട്ടി ശരണ്യയുടെ അച്ഛന്‍

ഒന്നരവയസുകാരനെ സ്വന്തം അമ്മ ക്രൂരമായി കൊലപ്പെടുത്തിയത് ഞെട്ടിലിനപ്പുറം മലയാളികളുടെ മനസ്സ് തകര്‍ത്ത സംഭവമാണ്. കൊച്ചുമകന്റെ മരണവാര്‍ത്ത വത്സരാജിനെയും പൂര്‍ണമായും തകര്‍ത്തു.സ്വന്തം മകളുടെ കൈകൊണ്ട് തന്നെയാണ് കൊച്ചുമകന്‍ മരിച്ചതെന്ന വാര്‍ത്ത ആ മനുഷ്യന്റെ നെഞ്ച് തകര്‍ത്തു. സ്വന്തം മകളെ തൂക്കികൊല്ലണം എന്ന് വത്സരാജിനെകൊണ്ട് പറയിച്ചത് തന്റെ കൊച്ചുമകനോടുള്ള സ്‌നേഹം മാത്രമാണ്.

‘അവളെ തൂക്കിക്കൊല്ലാന്‍ കൊടുക്കുന്നുണ്ടെങ്കില്‍ അവളുടെ അച്ഛനായ എനിക്ക് അതത്രയും ഇഷ്ടമാണ്. കുഞ്ഞിനെ കൊന്ന അവള്‍ നാളെ എന്നെ കൊല്ലില്ലെന്ന് എന്താണ് ഉറപ്പ്? അവള്‍ക്ക് മരണശിക്ഷ വിധിച്ചാലും എനിക്കും അവളുടെ അമ്മയ്ക്കും സന്തോഷം മാത്രമേയുള്ളൂ. കരഞ്ഞുകൊണ്ടാണ് വത്സരാജ് വാ്കകുകള്‍ പൂര്‍ത്തിയാക്കിയത്.സ്വന്തം മകനെ ഇങ്ങനെ ചെയ്യാന്‍ സാധിച്ച അവള്‍ ഇനി ലോകത്ത് ഉണ്ടാവരുതെന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്. അത്ര കഷ്ടപ്പെട്ടാണ് ഞാന്‍ അവളെ വളര്‍ത്തിയത് ,വത്സരാജ് കൂട്ടിച്ചേര്‍ത്തു.

SHARE