ദുബൈയിലെ ഷവര്‍മ ഷോപ്പുകള്‍ അടച്ചുപൂട്ടുന്നു

ദുബൈയിലെ പകുതിയോളം ഷവര്‍മ ഷോപ്പുകളും അടച്ചുപൂട്ടലിന്റെ വക്കില്‍. ഷവര്‍മ തയ്യാറാക്കുന്നതിന് ദുബൈ മുനിസിപ്പാലിറ്റി കൊണ്ടുവന്ന നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഷോപ്പുകളാണ് അടച്ചുപൂട്ടാനൊരുങ്ങുന്നത്.

ഒക്ടോബര്‍ 31നകം ഈ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നായിരുന്നു നിര്‍ദേശം. ദുബൈയിലെ 572 ഷോപ്പുകളില്‍ 113 എണ്ണം വില്‍പ്പന നിര്‍ത്തിയതായും 141 ഷോപ്പുകള്‍ ഇതുവരെ മതിയായ നടപടികളൊന്നും എടുത്തിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.

പല ഷോപ്പുകള്‍ക്കും ഭക്ഷണം തയ്യാറാക്കാന്‍ മതിയായ സ്ഥലമില്ലെന്നതും, മാംസം വാങ്ങുന്നത് മറ്റു സ്ഥാപനങ്ങളില്‍ നിന്നാണെന്നതും അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു.

SHARE