മോദിയുടെ എക്‌സ്പയറി ഡെയ്റ്റ് കഴിഞ്ഞെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ


പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ബിഹാറിലെ ലോക്‌സഭാ സ്ഥാനാര്‍ഥി ശത്രുഘ്‌നന്‍ സിന്‍ഹ. നരേന്ദ്ര മോദിയുടെ എക്‌സ്പയറി ഡെയ്റ്റ് കഴിഞ്ഞെന്നാണ് ശത്രുഘ്‌നന്‍ സിന്‍ഹ പരിഹസിച്ചത്. മോദി തരംഗം എന്ന ഒന്ന് ഇല്ലെന്നും ഈ തെരഞ്ഞെടുപ്പിലൂടെ മോദിക്ക് ബുദ്ധിമുട്ടുണ്ടാകാനാണ് പോകുന്നതെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസംഗത്തിലുടനീളം മാസ് ഡയലോഗുകള്‍ ആയിരുന്നു.

ബിഹാറിലെ പട്‌ന സാഹിബ് മണ്ഡലത്തില്‍ നിന്നുള്ള മഹാസഖ്യം സ്ഥാനാര്‍ഥിയാണ് ശത്രുഘ്‌നന്‍ സിന്‍ഹ.