സര്‍ക്കാര്‍ നടപടി വഞ്ചനാപരമെന്ന് ശശി തരൂര്‍ എം.പി

മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് സൗജന്യ ക്വാറന്റൈന്‍ നിര്‍ത്തലാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടി വഞ്ചനാപരമെന്ന് ശശി തരൂര്‍ എം.പി. കേരളം ഉയര്‍ത്തിപ്പിടിപ്പിക്കുന്ന ആരോഗ്യ സംരക്ഷണ മാതൃകയ്ക്ക് നിരക്കാത്ത നടപടിയാണിതെന്നും തരൂര്‍ പറഞ്ഞു.

‘ഭൂരിഭാഗം പ്രവാസികളും തങ്ങളുടെ ജോലി നഷ്ടമായി മടങ്ങി വരുന്നവരാണ്. അത്തരത്തില്‍ എത്തുന്നവരോട് ക്വാറന്റൈന്‍ ചെലവുകള്‍ വഹിക്കണം എന്ന് പറയുന്നത് ദുഃഖകരമാണെന്നത് മാത്രമല്ല, അത് കേരളം ഉയര്‍ത്തിപ്പിടിക്കുന്ന ആരോഗ്യസംരക്ഷണ മാതൃകയെ വഞ്ചിക്കുന്നതുകൂടിയാണെന്ന്, ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.