സുനന്ദപുഷ്‌ക്കറിന്റെ മരണം: തരൂരിന് സമന്‍സ്; വിചാരണ നേരിടണമെന്ന് കോടതി

ന്യൂഡല്‍ഹി: സുനന്ദപുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ ശശി തരൂര്‍ എം.പി വിചാരണ നേരിടണമെന്ന് കോടതി. ഈ മാസം ഏഴിന് തരൂരിനോട് ഹാജരാകണമെന്ന് കാണിച്ച് കോടതി സമന്‍സ് അയച്ചു.

സുനന്ദ പുഷ്‌ക്കറിന്റെ മരണത്തില്‍ ഭര്‍ത്താവും എം.പിയുമായ തരൂരിനെതിരെ ഡല്‍ഹി പൊലീസ് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. സുനന്ദയുടെ ഇ-മെയില്‍ സന്ദേശങ്ങളും സാമൂഹ്യമാധ്യമങ്ങളിലെ സന്ദേശങ്ങളും അത്മഹത്യാകുറിപ്പായി കണക്കാക്കണമെന്ന് പൊലീസ് കോടതിയെ അറിയിച്ചു. മരിക്കുന്നതിന് പത്തുദിവസം മുമ്പ് തരൂരിനയച്ച ഇ-മെയിലുകളില്‍ തനിക്ക് ജീവിക്കാനാഗ്രഹമില്ലെന്നും മരണത്തിന് വേണ്ടിയാണ് പ്രാര്‍ത്ഥനകളെന്നും സുനന്ദ പറഞ്ഞിരുന്നു. പിന്നീട് പത്തു ദിവസത്തിനു ശേഷമാണ് സുനന്ദ മരിക്കുന്നത്.

ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുരൂഹ മരണത്തില്‍ അന്നുമുതല്‍ തരൂരും വിവാദങ്ങളിലായിരുന്നു.

SHARE