പഴയ സിംഹത്തെ പുതിയ പേരില്‍ വില്‍ക്കുന്നു; മോഡിയുടെ ‘സ്വയം പര്യാപ്ത’ ഇന്ത്യയെ വിമര്‍ശിച്ച് തരൂര്‍

ന്യൂഡല്‍ഹി: രാജ്യത്തെ അഭിസംബോധന ചെയ്ത് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവെച്ച സ്വയം പര്യാപ്ത ഇന്ത്യ എന്ന ആശയത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. മോഡി മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ പുതിയ പേരില്‍ വീണ്ടും അവതരിപ്പിക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പഴയ സിംഹങ്ങളെ പുതിയ പേരില്‍ വിറ്റു എന്ന് ശശിതരൂര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി മോദി സ്വയം പര്യാപ്ത ഇന്ത്യ എന്ന ആശയത്തിന് ഊന്നല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടത്. ഇന്ത്യയെ ആഗോള ബ്രാന്‍ഡ് ആക്കി മാറ്റണമെന്നും ജനങ്ങള്‍ ഇതിനെ പിന്തുണയ്ക്കണമെന്നും മോഡി ആവശ്യപ്പെട്ടിരുന്നു. മേക്ക് ഇന്‍ ഇന്ത്യയുടെ ചിഹ്നം സിംഹമായിരുന്നു.

എന്നാല്‍ നേരത്തെയുള്ള മോദിയുടെ വാഗ്ദാനങ്ങളെല്ലാം പൊള്ളയായിരുന്നതിനാല്‍ മോദിയുടെ ഈ പ്രഖ്യാപനത്തിനും നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. 20 ലക്ഷം കോടി രൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിലൂടെ രാജ്യം സ്വയം പര്യാപ്ത മാവുമെന്നാണ് മോദിയുടെ വാദം.

SHARE