ചരിത്ര ക്ലാസുകളില്‍ ശ്രദ്ധിച്ചിട്ടില്ല;അമിത് ഷായെ ചരിത്രം പഠിപ്പിച്ച് തരൂര്‍

മതത്തിന്റ പേരില്‍ ഇന്ത്യയെ വിഭജിച്ചത് കോണ്‍ഗ്രസാണെന്ന അമിത് ഷായുടെ ലോക്‌സഭയിലെ പ്രസ്താവനയെ പരിഹസിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. ‘ചരിത്ര ക്ലാസുകള്‍ അമിത് ഷാ ശ്രദ്ധിച്ചിട്ടില്ല’ ശശി തരൂര്‍ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ലോക്മത് ദേശീയ സമ്മേളനത്തില്‍ ‘ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രാദേശികപാര്‍ട്ടികള്‍ക്കുള്ള പങ്ക്’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”സ്വാതന്ത്ര്യ സമരകാലത്ത് എല്ലാവരെയും പ്രതിനിധാനം ചെയ്ത ഏക പാര്‍ട്ടി കോണ്‍ഗ്രസാണ്. എല്ലാമതങ്ങള്‍ക്കുംവേണ്ടി നിലകൊണ്ടതും കോണ്‍ഗ്രസാണ് തരൂര്‍ പറഞ്ഞു.

ലോക്‌സഭയില്‍ പൗരത്വഭേദഗതി ബില്‍ അവതരിപ്പിക്കുന്നതിനിടെ കോണ്‍ഗ്രസാണ് മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിച്ചതെന്ന് അമിത് ഷാ ആരോപിച്ചിരുന്നു.ബി.ജെ.പിയുടെ ഹിന്ദി, ഹിന്ദുത്വ, ഹിന്ദുസ്ഥാന്‍ എന്നിവയെ പ്രതിരോധിക്കുന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

SHARE