ശബരിമലയില്‍ ബി.ജെ.പി നാടകം കളിക്കുന്നു: ശശി തരൂര്‍

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബി.ജെ.പി രാഷ്ട്രീയ നാടകം കളിക്കുകയാണെന്ന് ശശി തരൂര്‍. സന്നിധാനത്തെ പ്രതിഷേധങ്ങളിലൂടെ ബി.ജെ.പിയും ആര്‍.എസ്.എസും ശബരിമലയുടെ പവിത്രത നശിപ്പിക്കുകയാണ്. വിഷയത്തില്‍ ബി.ജെ.പിയും സി.പി.എമ്മും നടത്തുന്ന അക്രമങ്ങളെ അംഗീകരിക്കാനാവില്ലെന്നും നിയമവ്യവസ്ഥയെ മാനിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു.

ശബരിമല പ്രശ്‌നം എല്ലാ വിഭാഗവുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമാണ്. കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണ്. പാര്‍ട്ടിയുടെ നിലപാട് സ്വതന്ത്രമാണ്. കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയുടെ സമാപന പരിപാടിയില്‍ പങ്കെടുക്കുമെന്നും തരൂര്‍ തിരുവനന്തപുരത്ത് പറഞ്ഞു.

SHARE