തിരുവനന്തപുരം: മോദി സര്‍ക്കാര്‍ എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കുന്നു എന്ന ആരോപണമുയര്‍ത്തി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. എംഎല്‍എമാരെ പണം നല്‍കി ചാക്കിട്ടുപിടിക്കുന്നതിന് ജി.എസ്.ടി ചുമത്തിയാല്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് വരുമാനമാകുമല്ലോ എന്നാണ് തരൂരിന്റെ പരിഹാസം. ഇന്ധനവില വന്‍തോതില്‍ വര്‍ധിപ്പിക്കുന്നതിന് പകരം വരുമാനം കണ്ടെത്താന്‍ ഈ വഴി സ്വീകരിച്ചാല്‍ പോരെയെന്നും ഫേസ്ബുക്കില്‍ തരൂര്‍ കുറിച്ചു.
‘സര്‍ക്കാര്‍ വരുമാനത്തിനായി ഹതാശമായി ആഗ്രഹിക്കുന്നുവെങ്കില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് 32 രൂപ നികുതി ചുമത്തുന്നതിന് പകരം, എംഎല്‍എമാരെ വിലയ്ക്ക് വാങ്ങാനുള്ള തുക ഉയരുന്നതിനാല്‍ അതിന് ജിഎസ്ടി ചുമത്തി കൂടുതല്‍ പണം കണ്ടെത്തിക്കൂടേ?’- എന്നാണ് തരൂരിന്റെ ചോദ്യം.
മദ്ധ്യപ്രദേശിലും രാജസ്ഥാനിലും എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ബിജെപി നേതാക്കള്‍ പണം വാഗ്ദാനം ചെയ്തുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് തരൂരിന്റെ പരിഹാസം.