രാജ്യം ഭരിക്കുന്നത് മതഭ്രാന്ത് പിടിച്ച സര്‍ക്കാര്‍:രൂക്ഷ വിമര്‍ശനവുമായി തരൂര്‍

പൗരത്വ ഭേദഗതി ബില്ലില്‍ കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍ എം.പി. ട്വിറ്ററിലൂടെയാണ് തരൂര്‍ പ്രതികരണം രേഖപ്പെടുത്തിയത്. ‘അവര്‍ എന്താണ് ചെയ്യുന്നത് എന്ന് അവര്‍ക്കു തന്നെ അറിയില്ല. സര്‍ക്കാറിന് മതഭ്രാന്ത് പിടിച്ചിരിക്കുകയാണ്. അദ്ദേഹം കുറിച്ചു.പൗരത്വ ഭേദഗതി ബില്ലിനെതിരെ ഇന്ത്യന്‍ ശാസ്ത്രജ്ഞരും എഴുത്തുകാരും ഒപ്പുവെച്ച പ്രസ്താവന പ്രതിപാദിച്ചായിരുന്നു തരൂരിന്റെ പ്രതികരണം.

നേരത്തെ, ബില്ലിനെതിരെ തരൂര്‍ ലോക്‌സഭയില്‍ നോട്ടീസ് നല്‍കിയിരുന്നു.ഭരണഘടന ഉറപ്പു നല്‍കുന്ന അടിസ്ഥാന അവകാശമായ സമത്വത്തിന് നേരെയുള്ള കടന്നു കയറ്റമാണ് ബില്‍ എന്നാണ് തരൂര്‍ നോട്ടീസില്‍ പറഞ്ഞിരുന്നത്. നിയമത്തിനു മുമ്പില്‍ എല്ലാവരും തുല്യരാണ് എന്ന ഭരണഘടനയുടെ 14ാം വകുപ്പിന്റെ ലംഘനമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

ആയിരം ശാസ്ത്രജ്ഞര്‍ ബില്ലിനെതിരെ ഒപ്പുവച്ച പ്രസ്താവന ഇറക്കിയിട്ടുണ്ടെന്നും, എന്നാല്‍ മതഭ്രാന്ത് പിടിച്ച ഈ സര്‍ക്കാര്‍ അതു ശ്രദ്ധിക്കുമോ എന്നും തരൂര്‍ ചോദിച്ചു. അവര്‍ ഉദ്ദേശിക്കുന്നതിനെയാണ് നാം എതിര്‍ക്കുന്നത്. അവര്‍ എന്താണ് ചെയ്യുന്നത് എന്ന് അവര്‍ക്ക് തന്നെ അറിയില്ല തരൂര്‍ ട്വീറ്റ് ചെയ്തു.

SHARE