ശശാങ്ക് മനോഹര്‍ വീണ്ടും ഐ.സി.സി ചെയര്‍മാന്‍

ദുബൈ: ബി.സി.സി.ഐ മുന്‍ ചെയര്‍മാന്‍ ശശാങ്ക് മനോഹര്‍ ഐ.സി.സി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയാണ് ഐ.സി.സി ബോര്‍ഡ് യോഗം ശശാങ്ക് മനോഹറിനെ ചെയര്‍മാനായി തെരഞ്ഞെടുത്തത്. ഇത് രണ്ടാം തവണയാണ് അദ്ദേഹം ഐ.സി.സി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്. 2016ല്‍ ഐ.സി.സി ചെയര്‍മാനായ ശശാങ്ക് മനോഹര്‍ ഐ.സി.സിയുടെ ആദ്യ സ്വതന്ത്ര ചെയര്‍മാനാണ്. അന്നും മത്സരമില്ലാതെയാണ് മനോഹര്‍ ചെയര്‍മാനായത്. എന്നാല്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് വ്യക്തിപരമായ കാരണങ്ങളാല്‍ മനോഹര്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുകയായിരുന്നു.

രണ്ടാം തവണയും ഐ.സി.സി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത് ഒരു അംഗീകാരമായി കരുതുന്നുവെന്ന് മനോഹര്‍ പറഞ്ഞു. തന്നെ വീണ്ടും തെരഞ്ഞെടുക്കാന്‍ പിന്തുണച്ച ഐ.സി.സി ഡയരക്ടര്‍മാര്‍ക്ക് നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

SHARE