ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജില്‍ ഇമാം ഡല്‍ഹി പൊലീസിനു മുന്നില്‍ കീഴടങ്ങി. ബീഹാറിലെ ജഹനാബാദിലാണ് ഷര്‍ജില്‍ കീഴടങ്ങിയത്. ഷര്‍ജിലിന്റെ മേല്‍ നേരത്തെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു.
ഷര്‍ജിലിനെതിരെ ഉത്തര്‍പ്രദേശിലും അസമിലും രാജ്യദ്രോഹ കേസ് ചുമത്തിയിരുന്നു. അലിഗഢ് മുസ്ലിം യൂനിവേഴ്‌സിറ്റിയില്‍ ജനുവരി 16ന് നടത്തിയ പ്രസംഗത്തിെന്റ പേരിലാണ് ഷര്‍ജീല്‍ ഇമാമിനെതിരെ കേസെടുത്തത്. യു. എ. പി. എ നിയമപ്രകാരം ഷര്‍ജില്‍ ഇമാമിനെതിരെ കേസെടുത്തതായി അസമിലെ അഡീഷണല്‍ ഡി. ജി. പി ജി. പി സിങ് അറിയിച്ചിരുന്നു.
ഷജീലിനെതിരെ കേസെടുത്തതായി അലിഗഢ് എസ്. എസ്. പി ആകാശ് കുല്‍ഹറിയും അറിയിച്ചു. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തന്റെ വിഡിയോ ക്ലിപ്പുകള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് ഷര്‍ജീല്‍ ഇമാം വ്യക്തമാക്കിയിരുന്നു.