ഷര്‍ജീല്‍ ഇമാമിന് കോവിഡ്

ഡല്‍ഹി: സി.എ.എ പ്രതിഷേധത്തിനെ തുടര്‍ന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജെ.എന്‍.യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമന് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ അസമിലെ ഗുവാഹത്തി ജയിലില്‍ കഴിയുന്ന ഷര്‍ജീലിനെ ഡല്‍ഹിയിലേക്ക് മാറ്റുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റിവ് ആണെന്ന് സ്ഥിരീകരിച്ചത്.

ഇദ്ദേഹത്തെ ഡല്‍ഹിയിലേക്ക് ഉടന്‍ മാറ്റില്ലെന്ന് വൃത്തങ്ങള്‍ അറിയിച്ചു.സി.എ.എ പ്രതിഷേധങ്ങള്‍ക്കിടെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ചായിരുന്നു ഷര്‍ജീലിനെ അറസ്റ്റ് ചെയ്തത്.

SHARE