കോഴിക്കോട്: ബെവ്ക്യു ആപ്പ് വഴി മദ്യംവാങ്ങാനുള്ള രണ്ട് വയോധികരുടെ പരിശ്രമവും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളും പ്രമേയമാക്കിയ ഹൃസ്വചിത്രം ‘ശാന്തിആപ്പ്’ ശ്രദ്ധേയമാകുന്നു. കോവിഡ്കാലത്ത് മദ്യംകിട്ടാതായതോടെ നിവൃത്തിയില്ലാതെ സ്മാര്‍ട്ട് ഫോണ്‍ വാങ്ങി ആപ്പിലായ രണ്ട് മദ്യപരുടെ അനുഭവമാണ് നര്‍മ്മത്തിന്റെ മേമ്പൊടിയില്‍ പ്രേക്ഷകരിലെത്തുന്നത്. യുവാക്കളുടെ സംഘമാണ് പത്തുമിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഷോര്‍ട്ട്ഫിലിമിന് പിന്നില്‍.
ലോക്ഡൗണില്‍ പുറത്തിറങ്ങിയ മറ്റു ഹൃസ്വചിത്രങ്ങളില്‍ സാങ്കേതികമികവിലും അവതരണത്തിലും മുന്നിലാണ് ശാന്തിആപ്പ്. ഷോര്‍ട്ട് ഫിലിമിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് ഷിജു പാപ്പന്നൂരാണ്. ഡ്രീം മേക്കർ മീഡിയ ആന്റ് എന്റർടൈൻമെന്റിന്റെ ബാനറിൽ അരുണ്‍ നായര്‍, ലിന്‍സി അരുണാണ് നിര്‍മാതാക്കള്‍. സിനിമോട്ടോഗ്രാഫര്‍: ബെന്‍ജിത്ത് പി ഗോപാല്‍, എഡിറ്റിംഗ്: നിപുൺ കരിപ്പാൽ, സംഗീതം:ധനുഷ്, സൗണ്ട്: ആശിഷ് നായര്‍. യൂട്യൂബ് ലിങ്ക്:
https://youtu.be/SDdoCvoGpYk