വിവാദങ്ങള്‍ക്കിടെ ഷെയ്ന്‍ നിഗം അജ്മീറില്‍

സിനിമാ രംഗത്തെ വിവാദച്ചൂടിനിടെ നടന്‍ ഷെയ്ന്‍ നിഗം അജ്മീറില്‍. സിനിമാരംഗത്തെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായതോടെ താരം ഡല്‍ഹിയിലേക്ക് തിരിക്കുകയായിരുന്നു. ഉത്തരേന്ത്യയിലെ ചില തീര്‍ഥാടന കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് അജ്മീറിലും എത്തിയത്. ഹിമാചല്‍ പോലുള്ള പ്രദേശങ്ങളിലും താരം സന്ദര്‍ശനം നടത്തുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.

താരവുമായുള്ള സമവായ ചര്‍ച്ചകള്‍ക്ക് ‘അമ്മ’ ഭാരവാഹികള്‍ ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ ഡല്‍ഹിയിലുള്ള ഷെയ്ന്‍ തിരിച്ചെത്തിയ ശേഷം മാത്രമാകും ഇനി ചര്‍ച്ച തുടങ്ങാനാവുക. നേരത്തെ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഒത്തുതീര്‍പ്പു ചര്‍ച്ച നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ താരം അജ്മീറിലായതിനാലാണ് ഇത് നടക്കാത്തതെന്നാണ് വിവരം.

വിവാദങ്ങള്‍ക്കിടെ ഷെയ്ന്‍ അജ്മീറില്‍

SHARE