ഷംന കാസിം ബ്‌ലാക്ക്‌മെയ്‌ലിങ് കേസ്: പ്രതികള്‍ക്ക് കുറ്റകൃത്യത്തില്‍ വ്യക്തമായ പങ്കുണ്ടെന്ന് കമ്മീഷണര്‍

കൊച്ചി: ഷംന കാസിം കൊച്ചി ബ്ലാക്ക്‌മെയ്‌ലിങ് കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള രണ്ട് പ്രതികളും കുറ്റകൃത്യത്തില്‍ വ്യക്തമായ പങ്കുള്ളവരാണെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സാഖറെ. തട്ടിപ്പുസംഘത്തിലുള്ളവരാണ് ഇരുവരും. മുഖ്യപ്രതികളെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഷമീലിനെ കുടിക്കിയതാണെന്ന് പറയുന്നത് ശരിയല്ല. ഇയാള്‍ക്കെതിരെ വ്യക്തമായ തെളിവ് ലഭിച്ചിരുന്നു. സ്വര്‍ണ്ണം പണയം വെച്ചതില്‍ ഇയാള്‍ക്ക് നേരിട്ട് പങ്കുണ്ട്. സ്ത്രീകളുടെ പങ്കും അന്വേഷിക്കുന്നുണ്ടെന്ന് വിജയ് സാഖറെ പറഞ്ഞു.

എറണാകുളം സ്വദേശിയാണ് ഷമീല്‍. മുഖ്യപ്രതിയായ റഫീഖിന്റെ ഭാര്യാസഹോദരനാണ് ഇയാള്‍. യുവതികളില്‍ നിന്ന് തട്ടിയെടുത്ത സ്വര്‍ണ്ണം ഇയാളാണ് പണയം വെച്ചത്. ഒന്‍പത് പവന്‍ സ്വര്‍ണ്ണം പൊലീസ് കണ്ടെടുത്തു. ഷമീലിനെ ചതിച്ചതാണെന്ന് മുഖ്യപ്രതി റഫീഖിന്റെ ഭാര്യ കുറ്റപ്പെടുത്തി.

കളവ് സ്വര്‍ണ്ണമാണെന്ന് പറയാതെ പണയം വെക്കാന്‍ ഏല്‍പ്പിച്ചുവെന്നാണ് ഇവരുടെ ആരോപണം. റഫീഖ് തന്നെയും വഞ്ചിച്ചു. ഇവര്‍ റഫീഖിനെതിരെ നേരത്തെ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഷംന കാസിമുമായുള്ള ഫോണ്‍ വിളിയുടെ പേരില്‍ വീട്ടില്‍ വഴക്ക് ഉണ്ടായിരുന്നുവെന്നും യുവതികളെ പറ്റിച്ച് കൈക്കലാക്കിയ പണം കൊണ്ട് റഫീഖ് ആഡംബര ജീവിതം നയിച്ചെന്നും റഫീഖിന്റെ ഭാര്യ പറഞ്ഞു.

SHARE