‘മലയാളത്തില്‍ തനിക്കൊരു ശത്രുവുണ്ട്’;തുറന്ന് പറഞ്ഞ് നടി ഷംനകാസിം

മലയാള സിനിമയില്‍ അവസരം നഷ്ടപ്പെട്ടതിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ഷംനകാസിം. മലയാളത്തില്‍ തനിക്കൊരു ശത്രുവുണ്ടെന്ന് ഷംന പറഞ്ഞു. വനിതക്ക് അനുവദിച്ച അഭിമുഖത്തിലാണ് സിനിമയില്‍ അവസരം നിഷേധിക്കപ്പെട്ട സംഭവങ്ങളെക്കുറിച്ച് ഷംന മനസ്സുതുറന്നത്.

നല്ല റോളുകള്‍ ലഭിക്കാത്തതുകൊണ്ടാണ് മലയാളത്തില്‍ അഭിനയിക്കാത്തതെന്ന് ഷംന കാസിം പറഞ്ഞു. മലയാളത്തില്‍ തനിക്കു കിട്ടിയ നല്ല സിനിമയാണ് ചട്ടക്കാരി. അതിലെ പാട്ടുകളെ കുറിച്ച് എവിടെ ചെന്നാലും ആളുകള്‍ നല്ല അഭിപ്രായം പറയാറുണ്ട്. എന്നിട്ടും മലയാളത്തില്‍ കാസ്റ്റിംഗ് കഴിഞ്ഞ് സിനിമ തുടങ്ങാറാകുമ്പോള്‍ ‘സോറി, ഷംന ഇതിലില്ല’ എന്നു പറയുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞു. എന്നാല്‍ ആരാണ് മലയാളത്തില്‍ തന്റെ ശത്രു എന്നെനിക്കറിയില്ല, പക്ഷെ ആരോ ഉണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇനി തന്റെ പെരുമാറ്റമാണോ, മുഖമാണോ മലയാളത്തിന് ചേരാത്തതെന്നറിയില്ല. ഓടാത്ത പടങ്ങളില്‍ പേരിനു വേണ്ടി മാത്രം അഭിനയിക്കാന്‍ താത്പര്യമില്ല. അന്യഭാഷകളില്‍ നല്ല റോളുകള്‍ കിട്ടുന്നുണ്ട്. അതൊകൊണ്ട് അവിടെ സജീവമാകുന്നു എന്നു മാത്രം.- ഷംന കാസിം പറഞ്ഞു.