ഷംന കേസ്: മൊഴി നല്‍കാന്‍ പൊലീസ് ഭീഷണിപ്പെടുത്തുന്നു- പ്രതിയുടെ ഭാര്യ

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്കെതിരെ മൊഴി നല്‍കാന്‍ പൊലീസ് ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതി മുഹമ്മദ് ഷെരീഫിന്റെ ഭാര്യ സോഫിയ. മൊഴി നല്‍കിയില്ലെങ്കില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു എന്നാണ് ഇവര്‍ പറയുന്നത്. കേസില്‍ ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അന്വേഷണവുമായി സഹകരിക്കാമെന്നും കേസുമായി ബന്ധമില്ലെന്നും സോഫിയ ജാമ്യാപേക്ഷയില്‍ പറയുന്നു.

കേസില്‍ കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച മൂന്ന് പ്രതികളെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. മുഖ്യപ്രതി ഹാരിസ്, അബൂബക്കര്‍, ശരത് എന്നിവരെ ആണ് ഇന്നലെ രാത്രി വീണ്ടും അറസ്റ്റ് ചെയ്തത്. രാത്രി കൊടുങ്ങല്ലൂരിലെ വീടുകളില്‍ നിന്നായിരുന്നു അറസ്റ്റ്. പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് പോലീസിന്റെ വീഴ്ച ആണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. കേസില്‍ വൈകാതെ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കും.

SHARE