‘അല്ലാഹു നമ്മോട് കരുണ കാട്ടട്ടെ, ഭാവി നമ്മോട് കാരുണ്യത്തോടെ ഇടപെടട്ടെ’; ഷാരൂഖ് ഖാന്‍

പുതുവല്‍സരാശംസ നേര്‍ന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. ഭാവി കാരുണ്യത്തോടെ നമ്മുടെ ജീവിതങ്ങളില്‍ ഇടപെടട്ടെയെന്നാണ് തനിക്ക് ആഗ്രഹിക്കാനുള്ളതെന്ന് പുതുവത്സര സന്ദേശമായി ഷാരൂഖ് ഖാന്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഷാരൂഖിന്റെ ആശംസ.

ഷാരൂഖ് ഖാന്റെ പുതുവത്സരാശംസ

‘ഒരാള്‍ എങ്ങനെ ആയിരിക്കണമെന്ന് പറയാന്‍ എനിക്കാവില്ല, എന്താണ് ചെയ്യേണ്ടതെന്നും. ഈ വര്‍ഷമോ ഭാവിയോ എന്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്നും എനിക്ക് പറയാനാവില്ല. ഒരുപാട് ദൗര്‍ബല്യങ്ങളുള്ള ആളാണ് ഞാന്‍. ഭാവി നമ്മോട് കാരുണ്യത്തോടെ ഇടപെടട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നമുക്ക് നമ്മളായിത്തന്നെ തുടരാനാവട്ടെയെന്നും. അല്ലാഹു നമ്മോട് കരുണ കാട്ടട്ടെ. പുതുവത്സരാശംസകള്‍.’

ഷാരൂഖ് ഖാന്റെ വരാനിരിക്കുന്ന ചിത്രങ്ങളിലൊന്ന് ഒരുക്കുന്നത് മലയാളികളാണ്. ഷാരൂഖിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ശ്യാം പുഷ്‌കരനാണ്. ആഷിക് അബുവിന്റെ ‘വൈറസ്’ കാണാനിടയായ കിംഗ് ഖാന്‍ അദ്ദേഹത്തെ മുംബൈയില്‍ ചര്‍ച്ചയ്ക്കായി ക്ഷണിക്കുകയായിരുന്നു.

SHARE