‘ഞാന്‍ മുസ്‌ലിം, ഭാര്യ ഹിന്ദു, മക്കള്‍ ഇന്ത്യക്കാര്‍’: ഷാരൂഖ് ഖാന്റെ വാക്കുകള്‍ക്ക് കയ്യടിച്ച് സോഷ്യല്‍മീഡിയ

വീട്ടില്‍ മതം സംസാരിക്കാറില്ലെന്നും മക്കള്‍ ഇന്ത്യക്കാരാണെന്നും ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. ഞാനൊരു മുസ്ലിമാണ്. ഭാര്യ ഹിന്ദുവും. എന്നാല്‍ ഞങ്ങളുടെ മക്കള്‍ ഇന്ത്യക്കാരണെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞിരുന്നു. ഒരു റിയാലിറ്റി ഷോക്കിടെയായിരുന്നു ഷാരൂഖിന്റെ വാക്കുകള്‍. പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാവുന്ന സാഹചര്യത്തില്‍ ഷാരൂഖ് ഖാന്റെ വാക്കുകള്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ കയ്യടി കൂടുകയാണ്.

‘വീട്ടില്‍ ഞങ്ങള്‍ ഒരിക്കലും ഒരു ഹിന്ദുവോ അല്ലെങ്കില്‍ മുസ്‌ലിമോ ആയി സംസാരിച്ചിട്ടില്ല. എന്റെ ഭാര്യ ഗൗരി ഒരു ഹിന്ദുവാണ്. ഞാന്‍ ഒരു മുസ്‌ലിമും. ഞങ്ങളുടെ മക്കള്‍ ഇന്ത്യക്കാരാണ്. ഇതാണ് യാഥാര്‍ഥ്യം. ഒരിക്കല്‍, എന്റെ മകള്‍ (സുഹാന) ചെറുതായിരുന്നപ്പോള്‍, അവള്‍ക്ക് ഒരു അപേക്ഷ ഫോമില്‍ മതത്തിന്റെ കോളം പൂരിപ്പിക്കേണ്ടിവന്നു. അവള്‍ എന്റെ അടുത്ത് വന്ന് ഞങ്ങള്‍ ഏത് മതക്കാരനാണെന്ന് ചോദിച്ചു. നമ്മള്‍ ഇന്ത്യക്കാരനാണെന്ന് ഞാന്‍ അവളോട് പറഞ്ഞു. ഇവിടെ ഒരു മതവുമില്ല. ‘-ഷാരൂഖ് ഖാന്‍ പറഞ്ഞു. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് ഈ വാക്കുകളെങ്കിലും ഷാരൂഖിന്റെ വാക്കുകള്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

SHARE