ബോളിവുഡ് നടന്‍ ഷാഹിദ് കപൂറിന്റെ ഷൂട്ടിങ് സെറ്റില്‍ അപകടം: ഒരാള്‍ മരിച്ചു

മുസൂരി: ഷാഹിദ് കപൂറിന്റെ സിനിമാസെറ്റില്‍ ജനറേറ്റര്‍ ഓപ്പറേറ്റര്‍ അപകടത്തില്‍ മരിച്ചു. മുസാഫര്‍ നഗര്‍ സ്വദേശി രാമു(30)ആണ് മരിച്ചത്. മുസൂരിയില്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ ഷൂട്ടിങ് നടക്കുന്നതിനിടെയായിരുന്നു അപകടം.

ജനറേറ്ററിലെ ഇന്ധനം പരിശോധിക്കുന്നതിനിടെ കഴുത്തില്‍ ചുറ്റിയിരുന്ന വസ്ത്രം ജനറേറ്റര്‍ ഫാനില്‍ കുരുങ്ങിയതാണ് അപകടത്തിനു കാരണമായത്. അദ്ദേഹത്തെ ഡെറാഡൂണിലെ മാക്‌സ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കബീര്‍സിങ് എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റിലാണ് അപകടം ഉണ്ടായത്.