കേരളത്തിലെ പ്രളയം; ദുഃഖം രേഖപ്പെടുത്തി ഷാഹിദ് അഫ്രീദിയും

ലാഹോര്‍: പ്രളയ ദുരിതത്തില്‍പ്പെട്ട കേരളത്തോട് അനുഭാവവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ച് മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയും. കേരളത്തിലടക്കം നിരവധി ആരാധകരുള്ള അഫ്രീദി ട്വിറ്ററിലൂടെയാണ് കേരളത്തിനൊപ്പം നില്‍ക്കുന്നുവെന്ന് പ്രഖ്യാപിച്ചത്.

‘ഇന്ത്യയിലെ കേരളത്തിലുണ്ടായ വിനാശകാരിയായ പ്രളയത്തില്‍ അതീവ ദുഃഖിതനാണ്. അല്ലാഹു നിങ്ങളുടെ പ്രയാസങ്ങള്‍ കുറച്ചുതരികയും അതിവേഗ ആശ്വാസം നല്‍കുകയും ചെയ്യട്ടെ.’ എന്നാണ് അഫ്രീദി കുറിച്ചത്. തന്റെ നേതൃത്വത്തിലുള്ള ഷാഹിദ് അഫ്രീദി ഫൗണ്ടേഷനും കേരളീയരുടെ വിഷമത്തില്‍ പങ്കുചേരുന്നതായി മുന്‍ ഓള്‍റൗണ്ടര്‍ കുറിച്ചു.

മറ്റൊരു ട്വീറ്റില്‍ ഷാഹിദ് അഫ്രീദി ഫൗണ്ടേഷനും പ്രളയദുരിതം നേരിടുന്ന കേരളത്തോട് അനുഭാവം പ്രകടിപ്പിച്ചു.