വെടിവെപ്പ് കൊണ്ടൊന്നും പിന്മാറില്ല; സി.എ.എ പിന്‍വലിക്കുംവരെ പോരാടുമെന്ന് ഷഹീന്‍ബാഗിലെ സമരക്കാര്‍


ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് വ്യക്തമാക്കി ഷഹീന്‍ബാഹിലെ പ്രതിഷേധക്കാര്‍. കഴിഞ്ഞ ദിവസം പ്രതിഷേധം നടക്കുന്ന വേദിക്ക് സമീപമെത്തിയ ഒരു യുവാവ് വായുവില്‍ വെടിയുതിര്‍ത്ത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധക്കാര്‍ നിലാപാട് വ്യക്തമാക്കിയിരിക്കുന്നത്.

വെടിവയ്പിന്റെ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ തന്നെ കൂടുതല്‍ ആളുകള്‍ പ്രതിഷേധ സ്ഥലത്തെത്തിച്ചേര്‍ന്നിരുന്നു. ദേശീയ ഗാനം ആലപിച്ചും മനുഷ്യചങ്ങല തീര്‍ത്ത് അതിനുള്ളില്‍ നിസ്‌കരിച്ചും പ്രതിഷേധക്കാര്‍ അവിടെത്തന്നെ തുടരുകയായിരുന്നു. വെടിയൊച്ച കേട്ട് എല്ലാവരും ഭയന്നു പോയെങ്കിലും പ്രതിഷേധ വേദി വിടില്ലെന്നാണ് സമരക്കാരിലൊരാളായ സ്ത്രീ പറയുന്നത്.

‘അക്രമം ആരും ആഗ്രഹിക്കുന്നില്ല.. ഷഹീന്‍ബാഗില്‍ ആളുകള്‍ സമാധാനത്തോടെ പ്രതിഷേധിക്കുന്നത് പ്രധാനമന്ത്രി നേരിട്ടെത്തി കാണണം. ഇവിടെയുള്ളവര്‍ ആരും തന്നെ ഒരു തരത്തിലുള്ള ആക്രമസംഭവങ്ങള്‍ക്ക് മുതിരുന്നില്ല. അത് വെടിവയ്‌പ്പോ അതു പോലെ മറ്റെന്തിങ്കിലുമോ ആണെങ്കിലും.. നിയമം കേന്ദ്രം പിന്‍വലിക്കണമെന്ന് മാത്രമാണ് ഞങ്ങളുടെ ആവശ്യം.. അതുവരെ ഇവിടെ പ്രതിഷേധം തുടരുക തന്നെ ചെയ്യും.’ കഴിഞ്ഞ മൂന്നാഴ്ചയായി ഷഹീന്‍ബാഗിലെ പ്രതിഷേധത്തില്‍ പങ്കാളിയായ ഫര്‍ജാന എന്ന യുവതി പറയുന്നു.

വെടിവയ്പ്പിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരെയും ഡല്‍ഹി പൊലീസിനെതിരെയും രൂക്ഷവിമര്‍ശനങ്ങളും ഇവര്‍ ഉന്നയിക്കുന്നുണ്ട്. ‘പ്രതിഷേധക്കാരെ ഭയപ്പെടുത്തി ഓടിച്ച് പ്രതിഷേധം ഇല്ലായ്മ ചെയ്യാമെന്നാണ് ഇത്തരം നീക്കങ്ങളിലൂടെ സര്‍ക്കാര്‍ കരുതുന്നത്. എന്നാല്‍ ജനങ്ങള്‍ ഇവിടെ പ്രതിഷേധിക്കുന്നത് അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ്. പുതിയ പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കാന്‍ വേണ്ടിയാണ്. അത് നടപ്പാക്കുന്നത് വരെ ആരും ഇവിടെ നിന്നനങ്ങില്ല..’ പ്രതിഷേധക്കാര്‍ പറയുന്നു.

അഹീെ ഞലമറയജ്ഞം മുതല്‍ പശുവിന്റെ ചാണകവും മൂത്രവും വരെ: കൊറോണ വൈറസിന് വിചിത്രമായ ചികിത്സാ നിര്‍ദേശവുമായി ഹിന്ദുമഹാസഭബിജെപി നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനകളാണ് ഇത്തരം ആക്രമണ സംഭവങ്ങളിലേക്ക് നയിക്കുന്നതെന്ന ആരോപണവും പ്രതിഷേധക്കാരില്‍ ചിലര്‍ ഉന്നയിക്കുന്നുണ്ട്. ‘ചഞഇയും ഇഅഅയും അല്ല വിദ്യാഭ്യാസവും തൊഴില്‍ അവസരങ്ങളുമാണ് രാജ്യത്തിന് വേണ്ടത്. മതത്തിന്റെ പേരില്‍ ഞങ്ങളെ വിഭജിക്കാതിരിക്കു..’ എന്നായിരുന്നു മറ്റൊരാളുടെ വാക്കുകള്‍..