ഷാഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ അമിത് ഷായുടെ വസതിയിലേക്ക് മാര്‍ച്ച് ആരംഭിച്ചു

ഷാഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ കേന്ദ്രമന്ത്രി അമിത് ഷായുടെ വസതിയിലേക്ക് മാര്‍ച്ച് ആരംഭിച്ചു. ബാനറുകളും പതാകകളുമായാണ് പ്രതിഷേധക്കാര്‍ മാര്‍ച്ച് ചെയ്യുന്നത്. മാര്‍ച്ചില്‍ നിന്നും ഒരടി പിറകോട്ടില്ലെന്ന് സമരക്കാര്‍ അറിയിച്ചു. പ്രതിഷേധമാര്‍ച്ചിന് ഇതുവരെയും പൊലീസ് അനുമതി ലഭിച്ചിട്ടില്ല. 2019 ഡിസംബര്‍ 15 മുതലാണ് ഷാഹീന്‍ ബാഗില്‍ പ്രതിഷേധക്കാര്‍ പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധമാരംഭിച്ചത്.

പൗരത്വ നിയമവുമായി ബന്ധപ്പെട്ട് വിയോജിപ്പുകളുള്ള ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ഇത്തരമൊരു നീക്കത്തിലേക്ക് കടക്കുന്നതെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചിരുന്നു.

SHARE