ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്ന ഷഹീന്‍ബാഗ് പ്രതിഷേധക്കാരെ ഒഴിപ്പിക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാറിനും സുപ്രിം കോടതി നോട്ടിസ്. എന്നാല്‍ അനിശ്ചിതകാലത്തേക്ക് പൊതുവഴി തടസ്സപ്പെടുത്തരുതെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ട്. ഹര്‍ജി 17ന് വീണ്ടും സുപ്രീംകോടതി പരിഗണിക്കും.
അതേസമയം, പ്രതിഷേധക്കാരെ മാറ്റുന്നതില്‍ കോടതി നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍ അനിശ്തിത കാലത്തേക്ക് പൊതുവഴി തടസ്സപ്പെടുത്താനോ മറ്റുള്ളവര്‍ക്ക് പ്രയാസം സൃഷ്ടിക്കാനോ പാടില്ലെന്ന് കോടതി നിരീക്ഷിച്ചു. നിങ്ങള്‍ക്ക് സമരം നടത്തണമെങ്കില്‍ പ്രത്യേക സ്ഥലത്ത് ചെയ്യാം. പൊതുവഴി തടസ്സപ്പെടുത്താന്‍ പാടില്ല. പ്രതിഷേധത്തിന് സ്ഥലം നിര്‍ണയിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. മാസങ്ങളോളമായി ഷഹീന്‍ബാഗില്‍ പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്. അമ്പതിനായിരത്തിലധികം ആളുകളാണ് ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്നത്.