കൊറോണ; ഷാഹിന്‍ ബാഗ് സമരം താല്‍ക്കാലികമായി നിര്‍ത്തുന്നു


കാഴിക്കോട്: കൊറോണ വൈറസ് മുന്‍കരുതലിന്റെ ഭാഗമായി പൊതുപരിപാടികള്‍ നിര്‍ത്തിവെക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മുസ്‌ലിംയൂത്ത് ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച ഷാഹിന്‍ ബാഗ് സ്‌ക്വയര്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി മുസ്്‌ലിം യൂത്ത്‌ലീഗ് നേതാക്കളായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും പി.കെ ഫിറോസും പ്രഖ്യാപിച്ചു. നാല്‍പതാം ദിന പരിപായില്‍ വെച്ചായിരുന്നു പ്രഖ്യാപനം.

നമ്മള്‍ ഇതുവരെ പോരാടിയത് മരുന്നില്ലാത്ത സംഘപരിവാര്‍ എന്ന വൈറസിനെതിരെയാണെന്നും എന്നാല്‍ ഇപ്പോള്‍ നമ്മള്‍ ചികിത്സയുള്ള കൊറോണ എന്ന വൈറസിനെതിരെ പോരാടുകയാണെന്നും തങ്ങള്‍ പറഞ്ഞു. സമരം നിര്‍ത്തിവെക്കണമെന്നുള്ള സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ചും പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തുമാണ് ഇത്തരമൊരു തീരുമനാനമെടുത്തതെന്ന് പി.കെ ഫിറോസും വ്യക്തമാക്കി.

ഫെബ്രുവരി ഒന്നു മുതല്‍ ആരംഭിച്ച അനിശ്ചിതകാല സമരം ഇന്നത്തേക്ക് 40 ദിവസം പൂര്‍ത്തിയാകും.