ഷഹീന്‍ബാഗില്‍ കുഞ്ഞ് മരിച്ചതില്‍ പ്രതികരിച്ച സുപ്രീംകോടതി യു.പിയില്‍ 20 പേര്‍ കൊല്ലപ്പെട്ടിട്ടും മിണ്ടാത്തതെന്തുകൊണ്ടെന്ന് പ്രശാന്ത് ഭൂഷണ്‍

ഷഹീന്‍ ബാഗില്‍ കുഞ്ഞ് മരിച്ചതിനെ തുടര്‍ന്ന് സിഎഎ വിരുദ്ധ പ്രതിഷേധത്തില്‍ കുട്ടികളെ ഉള്‍പ്പെടുത്തരുതെന്ന സുപ്രീംകോടതിയുടെ വിധിയില്‍ പ്രതികരണവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ രംഗത്ത്. യു.പിയില്‍ സമാധാനപരമായി പ്രതിഷേധിച്ച 20 ലധികം പേരെ കൊന്നതില്‍ സുപ്രീം കോടതി എന്തുകൊണ്ട് മിണ്ടുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. ഉത്തര്‍പ്രദേശില്‍ പോലീസ് വെടിവയ്പ്പ്, ജാമിയ മില്ലിയ ഇസ്ലാമിയ, അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ പൊലീസ് അക്രമത്തിലും കോടതി പ്രതികരിക്കാത്തതും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനുവരി 30 ന് ദില്ലിയിലെ ഷഹീന്‍ ബാഗില്‍ വച്ച് നാല് മാസം പ്രായമുള്ള ശിശുവിന്റെ മരണം കണക്കിലെടുത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രകടനങ്ങളിലും പ്രതിഷേധങ്ങളില്‍ കുട്ടികള്‍ പങ്കെടുക്കരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കുട്ടികളുടെ കാര്യത്തില്‍ കാണിക്കുന്ന താല്പര്യം എന്തുകൊണ്ട് സമാധാനപരമായ പ്രതിഷേധിച്ചതിന് പോലീസ് നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ട 20 ലധികം പേരുടെ കാര്യത്തില്‍ കാണിക്കില്ലെന്ന് അദ്ദേഹം ചോദിച്ചു. ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളില്‍ സിഎഎ വിരുദ്ധ പ്രതിഷേധത്തെത്തുടര്‍ന്ന് ഡിസംബര്‍ 19,20 തീയതികളില്‍ 23 പേരെകൊലപ്പെടുത്തിയതിനെക്കുറിച്ചാണ് സുപ്രീം കോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പരാമര്‍ശിച്ചത്.

SHARE