കടിക്കാന്‍ വന്ന നായയെ കഴുത്ത് ഞെരിച്ച് കൊന്ന് താരമായി മാറിയിരിക്കുകയാണ് കോഴിക്കോട് നാദാപുരം സ്വദേശി ഷഹന. നാട്ടില്‍ പരിഭ്രാന്തി പടര്‍ത്തിയിരുന്ന നായയെയാണ് ഈ കൊച്ചുമിടുക്കി നേരിട്ട് ഇല്ലാത്ാക്കിയത്.
കഴിഞ്ഞ ദിവസം വീട്ടു പറമ്പില്‍ വീണ മാമ്പഴം പെറുക്കാന്‍ പോയ സമയത്താണ് നായ ഷഹനക്കു നേരെ ചാടിയത്.ഇതിനെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മറ്റ് കുട്ടികള്‍ അടുത്തേക്ക് വരുന്നതും ഷഹന തടഞ്ഞു.നായ കടിക്കാന്‍ പാഞ്ഞടുത്തപ്പോള്‍ ധൈര്യം സംഭരിച്ച് നായയെ പിടികൂടി വലിച്ചെറിയുകയായിരുന്നു.ഇതിനിടയില്‍ ഷഹനക്ക് നായയുടെ കടിയേല്‍ക്കുകയും ചെയ്തു. ഷഹനക്കു പുറമെ രണ്ടു പേര്‍ക്ക് കൂടി നായയുടെ കടിയേറ്റിരുന്നു. ഇവരെല്ലാം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഷഹനയുടെ ധീരത ഇപ്പോള്‍ നാട്ടില്‍ പാട്ടായിരിക്കുകയാണ്.നിരവധി പേരാണ് ഇതറിഞ്ഞ് വീട്ടിലെത്തുന്നത്.