ഷെഹ്‌ല ഷെറിന്റെ മരണം: അധ്യാപകര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളുടെ പ്രതിഷേധം

കല്‍പ്പറ്റ: ഷെഹ്‌ല ഷെറിന്റെ മരണത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളും രക്ഷിതാക്കളും ശക്തമായ പ്രതിഷേധത്തില്‍. ബത്തേരി സര്‍വ്വജന സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയായ ഷഹല ഷെറിന്‍ ക്ലാസ് റൂമില്‍ നിന്ന് പാമ്പുകടിയേറ്റാണ് മരിച്ചത്.

കുറ്റക്കാര്‍ക്കെതിരെ നിയമനടപടിയാണ് രക്ഷിതാക്കളും വിദ്യാര്‍ഥികളും ആവശ്യപ്പെടുന്നത്. ആരോപണ വിധേയനായ ഒരു അധ്യാപകനേയും താലൂക്കാശുപത്രിയിലേയും ഡോക്ടറേയും സസ്‌പെന്‍ഡ് ചെയ്ത് ഇന്നലെ തന്നെ സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. എന്നാല്‍ നടപടി കൂടുതല്‍ ശക്തമാക്കമെന്ന ആവശ്യം ഉന്നയിച്ചാണ് പ്രതിഷേധം. അധ്യാപകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും വരെ ക്ലാസുകള്‍ ബഹിഷ്‌ക്കരിക്കാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.

വിവിധ വിദ്യാര്‍ഥി സംഘടനകള്‍ ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. ഷെഹ് ലയുടെ മരണത്തിന് കാരണക്കാരായ എല്ലാവര്‍ക്കുമെതിരെ നടപടി സ്വീകരിക്കാനും വിദ്യാലയങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കാനും ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ബത്തേരിയില്‍ പ്രതിഷേധമാര്‍ച്ച് നടത്തുകയാണ്.

SHARE